Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ ഇന്നും ശക്തമായ പൊടിക്കാറ്റിന് സാധ്യത

ദോഹ- ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാഴ്ച കുറയാന്‍ സാധ്യതയുളളതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

വെള്ളിയാഴ്ചകളിലാണ് സാധാരണമ ഗതിയില്‍ കൂടുതലാളുകള്‍ പുറത്തുപോകാറുള്ളത്. പ്രത്യോകിച്ചും മെയയ് 28 മുതല്‍ പാര്‍ക്കുകളും കോര്‍ണിഷുമൊക്കെ തുറന്ന സാഹചര്യത്തില്‍ വാരാന്ത്യങ്ങളില്‍ നിരവധി കുടുംബങ്ങള്‍ പുറത്തിറങ്ങാറുണ്ട് . അതുപോലെ തന്നെ വെള്ളിയാഴ്ച രാവിലെ നിരവധി ബാച്ചിലര്‍ താഴിലാളികള്‍ ഫുട്‌ബോള്‍, ക്രിക്കറ്റ് തുടങ്ങിയ വിവിധ കളികള്‍ക്കായി പുറത്തിറങ്ങാറുണണ്ട്.. പലരും കാറ്റു കാരണം കളിക്കാനാവാതെ തിരിച്ചുപോകേണ്ടി വന്നു. മീന്‍ പിടിക്കാനും നടക്കാനുമൊക്ക വെള്ളിയാഴ്ചകളെ പലരും പ്രയോജനപ്പെടുത്താറുണ്ട് . എന്നാല്‍ പൊടി്ക്കാറ്റ് എല്ലാ പ്രതീക്ഷകളും തകര്‍ത്തു. ഇന്ന് മുഴുവന്‍ പൊടിക്കാറ്റ് അടിച്ചുവീശാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന്് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കടലിലും കരയിലും കാറ്റ് അനുഭവപ്പെടും. ചൂട് കൂടിയ കാലാവസ്ഥയായിരിക്കുമെന്നും സൂചനയുണ്ട്

Latest News