കൊച്ചി- ഉപ്പയുടെ വിവാഹത്തിന്റെ ചിത്രം പങ്കുവെച്ച് മലയാളി താരം അനാർക്കലി മരിക്കാർ. തന്റെ ഉപ്പയുടെ വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച താരം കൊച്ചുമ്മയെയും പരിചയപ്പെടുത്തി. അച്ഛൻ നിയാസ് മരിക്കാറിന്റെ വിവാഹ ഒരുക്കങ്ങളും ചടങ്ങിന്റെ ദൃശ്യങ്ങളുമാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി മരിക്കാർ പങ്കുവെച്ചത്.
'ആനന്ദം എന്ന സിനിമയിലൂടെ അരങ്ങേറിയ അനാർക്കലി 'ഉയരെ'യിലൂടെ ഏറെ ശ്രദ്ധ നേടുകയുണ്ടായി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അനാർക്കലി ഏറ്റവും ഒടുവിൽ പങ്കുവെച്ചതാണ് ഉപ്പയുടെ വിവാഹവിശേഷം. അനാർക്കലിയുടെ സഹോദരി ലക്ഷ്മിയും വിവാഹത്തിനെത്തിയിരുന്നു.
ലൈലയായിരുന്നു നിയാസിന്റെ ആദ്യഭാര്യ. കഴിഞ്ഞ വർഷമാണ് ഇവർ വിവാഹമോചിതരായത്.