തിരുവനന്തപുരം- ഭൂമി വിവാദത്തില്‍ പ്രതികൂട്ടിലായ സീറോ മലബാര്‍ സഭയെ വിമര്‍ശിച്ച് വിജിലന്‍സ് മുന്‍ ഡി.ജി.പി ജേക്കബ് തോമസ്. അരമനക്കണക്ക് എന്ന ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ജേക്കബ് തോമസ് സ്ഥലം വില്‍പനയില്‍ സഭനടത്തിയ കള്ളത്തരങ്ങളുടേയും നികുതിവെട്ടിപ്പിന്റെയും കണക്ക് അക്കമിട്ട് നിരത്തിയിരിക്കുന്നത്.
സഭയ്ക്ക് ആകെ ഉള്ളത് മൂന്നേക്കര്‍ , വിറ്റത് 2 ഏക്കര്‍ 46 സെന്റ്. 22 കോടി കിട്ടേണ്ട സ്ഥാനത്ത് ആകെ കിട്ടിയത് ഒമ്പത് കോടി. ആധാരത്തില്‍ കാണിച്ചത് 13 കോടി. സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കണമെന്ന് പറയുന്ന അദ്ദേഹം അഴിമതി അര്‍ബുദമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.