കൽപറ്റ-വയനാട്ടിലെ പനമരം നെല്ലിയമ്പത്തു രാത്രി എട്ടരയോടെ മുഖംമൂടി ധാരികൾ വീടുകയറി നടത്തിയ ആക്രമണത്തിൽ ഭർത്താവിന് പിന്നാലെ ഭാര്യയും കൊല്ലപ്പെട്ടു. റിട്ടയേർഡ് അധ്യാപകൻ അഞ്ചുകുന്ന് സ്‌കൂൾ മുൻ അധ്യാപകൻ പദ്മാലയം കേശവന്റെ(60) ഭാര്യ പദ്മാവതിയും കൊല്ലപ്പെട്ടു. കേശവൻ ഇന്നലെ രാത്രി തന്നെ കൊല്ലപ്പെട്ടിരുന്നു. മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു പത്മാവതി. പ്രധാന നിരത്തിൽനിന്നു കുറച്ചുമാറി ഒറ്റപ്പെട്ടു സ്ഥിതി ചെയ്യുന്നതാണ് ദമ്പതികളുടെ വീട്. നിലവിളി കേട്ടു വീട്ടിലെത്തിയ നാട്ടുകാരാണ് കുത്തേറ്റുകിടന്ന ദമ്പതികളെ ആശുപത്രിലെത്തിച്ചത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മുഖംമുടിയണിഞ്ഞ രണ്ടു പേരാണ് അക്രമം നടത്തിയതെന്നാണ് പോലീസിനു ലഭിച്ച പ്രാഥമിക വിവരം. മോഷണത്തിനു എത്തിയതാണ് മുഖംമൂടി ധാരികൾ എന്ന സംശയത്തിലാണ് പോലീസ്.