തിരുവനന്തപുരം- ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ സംസ്ഥാനത്ത് നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു. ജൂണ്‍ 16 മുതലാണ് സര്‍വീസുകള്‍. കോവിഡ് കേസുകളില്‍ കുറവില്ലാത്ത സാഹചര്യം നിലനില്‍ക്കുന്നതില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ 9 ട്രെയിനുകളാകും സര്‍വീസ് നടത്തുക. സംസ്ഥാനത്ത് നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനുകളാണ് ഈ ഘട്ടത്തില്‍ സര്‍വീസ് നടത്തുക. ജൂണ്‍ 17നും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മംഗലാപുരം കോയമ്പത്തൂര്‍ മംഗലാപുരം
മംഗലാപുരം ചെന്നൈ മംഗലാപുരം വെസ്റ്റ് കോസ്റ്റ്.
മംഗലാപുരം ചെന്നൈ മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ്.
ചെന്നൈ തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ്.
ചെന്നൈ തിരുവനന്തപുരം ചെന്നൈ വീക്കലി സീപ്പര്‍ ഫാസ്റ്റ്.
ചെന്നൈ ആലപ്പുഴ ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്.
മൈസൂരു കൊച്ചുവേളി മൈസുരു എക്‌സ്പ്രസ്.
ബാംഗ്ലൂര്‍ എറണാകുളം ബാംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റ്.
എറണാകുളം കാരൈക്കല്‍ എറണാകുളം എക്‌സ്പ്രസ്.
എന്നീ സര്‍വീസുകളാണ് ഈ ഘട്ടത്തില്‍ തുടങ്ങുന്നത്. കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ മണ്‍സൂണ്‍ കാല ടൈംടേബിള്‍ പ്രാബല്യത്തില്‍ വന്നതായി റെയില്‍വെ അറിയിച്ചു. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെയാണ് ട്രെയിന്‍ സര്‍വീസുകള്‍ നിലച്ചത്. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി റെയില്‍വെ അധികൃതര്‍ അറിയിക്കുകയായിരുന്നു