കൊച്ചി- മറൈന്‍ ഡ്രൈവില്‍ യുവതിയെ ഫഌറ്റില്‍ തടങ്കലില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് എന്ത് ജോലിയാണ് ചെയ്തിരുന്നതെന്ന് അടുത്ത് താമസിച്ചിരുന്നവര്‍ക്ക് പോലും അറിയില്ല.
കടവന്ത്രയിലെയും മറൈന്‍ ഡ്രൈവിലെയും ഫഌറ്റുകളില്‍ മാറി മാറി താമസിച്ചപ്പോഴും അയല്‍ക്കാരോട് അകലം പാലിച്ചിരുന്നു. മറൈന്‍ഡ്രൈവില്‍ യുവതിയെ തടങ്കലില്‍ വെച്ച് നടത്തിയ പീഡനം പുറത്തറിയാതെ പോയതും ഇതുകൊണ്ടുതന്നെ. എറണാകുളത്ത് താമസിച്ച ഫഌറ്റുകളിലെല്ലാം ആഡംബര സൗകര്യങ്ങളോടെയാണ് മാര്‍ട്ടിന്‍ ജീവിതം നയിച്ചിരുന്നത്. മറൈന്‍ഡ്രൈവിലെ ഫഌറ്റിന് മാസവാടക അര ലക്ഷം രൂപയാണ്. വമ്പന്‍ കാറുകളിലായിരുന്നു കറക്കവും. തൃശ്ശൂരിലെ വീട്ടുകാരുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ല. ഇടയ്ക്ക് ആഡംബര കാറുകളില്‍ വീട്ടില്‍ വരുന്നതൊഴിച്ചാല്‍ നാട്ടുകാര്‍ക്കും മാര്‍ട്ടിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങളറിയില്ല. എറണാകുളത്ത് ബിസിനസാണെന്നു മാത്രമാണ് ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്ത് ബിസിനസെന്ന് ആര്‍ക്കുമറിയില്ല. ക്രിപ്‌റ്റോ കറന്‍സി, മണി ചെയിന്‍ ഇടപാടുകളിലൂടെ പണം സമ്പാദിച്ചിരുന്നതായി വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ലഹരിമരുന്ന് കേസുകളില്‍ മാര്‍ട്ടിന്‍ ഉള്‍പ്പെട്ടിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പോലീസ് തിരച്ചില്‍ തുടങ്ങിയതോടെ മാര്‍ട്ടിന്‍ ജോസഫ് ഫോണ്‍ സ്വിച്ച് ഓഫാക്കി. അടുത്ത സുഹൃത്തുക്കളുടെ ഫോണ്‍ ആണ് ഉപയോഗിച്ചത്. ഇതിനാല്‍ത്തന്നെ പിടിയിലാകില്ലെന്ന് മാര്‍ട്ടിന്‍ വിശ്വസിച്ചു. പക്ഷേ, സൈബര്‍ വിദഗ്ദ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം മാര്‍ട്ടിന്റെ സുഹൃത്തുക്കളുടെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പിന്‍തുടര്‍ന്നു. ചതുപ്പ് പ്രദേശത്ത് ഒളിവില്‍ കഴിഞ്ഞാല്‍ പോലീസിന്റെ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുമെന്ന് മാര്‍ട്ടിന്‍ കരുതി. പക്ഷേ ഡ്രോണ്‍ ഉപയോഗിച്ച് ചതുപ്പ് പ്രദേശമാകെ പോലീസ് തിരഞ്ഞു. സംശയമുള്ളിടത്ത് മാത്രമാണ് പോലീസ് സംഘം നേരിട്ടെത്തിയത്. ഇത് കൂടുതല്‍ മേഖലയില്‍ വേഗത്തില്‍ തിരച്ചില്‍ നടത്താന്‍ സഹായകരമായി. മാര്‍ട്ടിന്‍ വേഗം പിടിയിലുമായി. കണ്ണൂര്‍ സ്വദേശിനിയുടെ നഗ്‌ന വീഡിയോ മാര്‍ട്ടിന്റെ കൈയില്‍നിന്ന് കണ്ടെത്തി നശിപ്പിക്കുകയാണ് പോലീസിന്റെ അടുത്ത കടമ്പ. ഇതിനായി മാര്‍ട്ടിന്‍ ഉപയോഗിച്ചിരുന്ന ഫോണും ലാപ്‌ടോപ്പും മറ്റ് അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു പരിശോധിക്കും. മറ്റു യുവതികളുടെയും ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.