കൊച്ചി- ലക്ഷദ്വീപിൽ സുരക്ഷയുടെ പേരിൽ പുറപ്പെടുവിച്ച വിവാദ ഉത്തരവുകൾ പിൻവലിച്ചു. മത്സ്യബന്ധന ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന ഉത്തരവാണ് പിൻവലിച്ചത്. ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം.ലക്ഷദ്വീപിന്റെ സുരക്ഷക്ക് വേണ്ടിയെന്ന പേരിൽ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലാണ് വിവാദ നിയമം കൊണ്ടുവന്നത്. അതേസമയം, സർക്കാർ ഉദ്യോഗസ്ഥരെ ബാധിക്കുന്ന നിയമമാണ് നിലവിൽ പിൻവലിച്ചത്. പൊതുജനത്തെ ബാധിക്കുന്ന വിവാദ ഉത്തരവുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ദ്വീപിൽ അരങ്ങേറുന്നത്.