ദുബായ്- സൗദി അറേബ്യയിലെ ജനപ്രിയ ഭക്ഷണ ബ്രാന്‍ഡുകളിലൊന്നായ അല്‍ബെയ്ക് യു.എ.ഇയിലേക്ക്. പ്രശസ്ത റെസ്റ്റോറന്റ് ശൃംഖലയായ അല്‍ബെയ്കിന്റെ ആദ്യ യു.എ.ഇ ബ്രാഞ്ച് ദുബായ് മാളില്‍ ആരംഭിക്കും.
1974 ല്‍ ജിദ്ദയില്‍ തുടക്കമിട്ട തദ്ദേശ ബ്രോസ്റ്റ് ബ്രാന്‍ഡാണ് അല്‍ബെയ്ക്. നിലവില്‍ സൗദി അറേബ്യയിലും ബഹ്‌റൈനിലുമായി 120 ബ്രാഞ്ചുകളുണ്ട്.
ലോകത്തെ എട്ട് മികച്ച ഫാസ്റ്റ് ഫുഡ് ശൃംഖലയില്‍ സി.എന്‍.എന്‍ ഉള്‍പ്പെടുത്തിയ അല്‍ബെയ്ക് ഒഴിച്ചുകൂടാനാവാത്ത ഒരു സമൂഹം തന്നെ സൗദിയിലുണ്ട്.
കുറഞ്ഞ വിലയ്ക്ക് വയറുനിറയെ ഭക്ഷണമെന്നതാണ് അല്‍ബെയ്കിന്റെ സവിശേഷത.
കഴിഞ്ഞ വര്‍ഷം അവസാനം ബഹ്‌റൈനില്‍ മൂന്ന് ബ്രാഞ്ചുകള്‍ തുറന്നതാണ് ദുബായിലേക്കും അല്‍ബെയ്കിന്റെ വരവിന് പ്രചോദനമായത്.
അബുദാബി നാഷണല്‍ ഹോള്‍ഡിംഗ് കമ്പനിയുടെ സെര്‍വ്ക്വസ്റ്റുമായി സഹകരിച്ചാണ് അല്‍ബെയ്കിന്റെ വരവ്.