Sorry, you need to enable JavaScript to visit this website.

വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനംപോയ കെ.വി. തോമസ് ഇനിയെന്തു ചെയ്യും?

ന്യൂദല്‍ഹി- കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരായി മൂന്നു പേരെ നിയോഗിച്ച് എ.ഐ.സി.സി. കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ് എന്നിവരാണ് പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍. അതേസമയം കെ.വി. തോമസിനെ ആ സ്ഥാനത്തുനിന്നു ഒഴിവാക്കി.

മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍, മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി. തോമസ് എന്നിവരുടെ പ്രവര്‍ത്തനങ്ങളെ എ.ഐ.സി.സി അഭിനന്ദിച്ചു. വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ പേരുകള്‍ അറിയിച്ചുകൊണ്ടുളള വാര്‍ത്താക്കുറിപ്പില്‍ എ.ഐ.സി.സി അഭിനന്ദനം അറിയിക്കുകയും ഇരുവരുടേയും പേരുകള്‍ പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

പാര്‍ട്ടിക്കുളളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കെ.വി. തോമസിനെ നേരത്തെ വര്‍ക്കിംഗ് പ്രസിഡന്റായി നിയോഗിച്ചത്. എന്നാല്‍ പുതിയ പട്ടികയില്‍ അദ്ദേഹത്തെ ഒഴിവാക്കി. തോമസിനെ യു.ഡി.എഫ് കണ്‍വീനറാക്കാന്‍ ആലോചനകളുണ്ട്. എന്നാല്‍ ഈ സ്ഥാനത്തോട് അദ്ദേഹം അത്ര താല്‍പര്യം കാണിച്ചില്ലത്രെ.

 

Latest News