Sorry, you need to enable JavaScript to visit this website.

ഇന്ധന വിലവർധന: വേറിട്ട പ്രതിഷേധമായി 'കോർപ്പറേറ്റുകളുടെ ആഹ്ലാദ പ്രകടനം' -VIDEO

മലപ്പുറം - സംസ്ഥാനത്തെ പെട്രോൾ വില സെഞ്ച്വറി താണ്ടിയതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം വേറിട്ടതായി.

നരേന്ദ്ര മോദി, അമിത്ഷാ, അദാനി, അംബാനി എന്നിവരുടെ പ്രച്ഛന്ന വേഷം ധരിച്ചാണ് പെട്രോൾ വില വർധനയിലൂടെ നേട്ടമുണ്ടാക്കുന്ന കോർപറേറ്റുകളുടെ ആഹ്ലാദപ്രകടനം അരങ്ങേറിയത്.

അദാനി-അംബാനിമാരടങ്ങുന്ന കോർപ്പറേറ്റുകൾക്ക് മാത്രമാണ് പെട്രോൾ വിലവർധന കൊണ്ട് നേട്ടമുണ്ടാകുന്നതെന്നും ഇതിൽ പ്രതിഷേധിച്ചാണ് ജില്ലയിലെ മണ്ഡലം കേന്ദ്രങ്ങളിൽ പ്രതീകാത്മകമായി 'കോർപ്പറേറ്റുകളുടെ ആഹ്ലാദപ്രകടനം' നടത്തിയതെന്നും പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു. 
 

Latest News