തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടി കൂട്ടാന്‍ 92 ലക്ഷം ചെലവഴിക്കുന്നതിന് എതിരെ പ്രതിപക്ഷം. പി.ടി തോമസ് ആണ് ഇക്കാര്യം ഉന്നയിച്ചത്. എങ്ങനെ ഇത്രയും വലിയ തുക ചെലവഴിക്കുന്നുവെന്ന് പി.ടി.തോമസ് സഭയില്‍ ചോദിച്ചു. എന്നാല്‍ പുരാതന കെട്ടിടങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി.
നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള എസ്റ്റിമേറ്റ് തയാറായിരിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ്. ക്ലിഫ് ഹൗസിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍, ഡ്രൈവര്‍മാര്‍, ഗണ്‍മാന്‍മാര്‍, അറ്റന്‍ഡര്‍മാര്‍ എന്നിവരുടെ വിശ്രമ മുറികള്‍ നവീകരിക്കുന്നതിനാണ് 92 ലക്ഷത്തിന്റെ നിര്‍മ്മാണ അനുമതി നല്‍കി ഉത്തരവിറങ്ങിയിരിക്കുന്നത്.
പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മന്ത്രിമാര്‍ അവരുടെ ഔദ്യോഗിക വസതികളിലും ഓഫീസുകളിലും അറ്റകുറ്റപ്പണിയും മാറ്റങ്ങളും നിര്‍ദേശിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് ക്ലിഫ്ഹൗസില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.