കയ്‌റോ- മോചനദ്രവ്യം ആവശ്യപ്പെടാനായി തട്ടിക്കൊണ്ടുപോയ സൗദി ബാലനെ ഈജിപ്ത് പോലീസ് രക്ഷപ്പെടുത്തി.
മകനെ കാണാനില്ലെന്ന് ഈജിപ്തുകാരിയായ മാതാവ് പോലീസിനെ അറിയിക്കുകയായിരുന്നു. ആറു വയസ്സുകാരന്‍ അപ്രത്യക്ഷമായതിനു പിന്നാലെ ആറ് ലക്ഷം ഈജിപ്ഷ്യന്‍ പൗണ്ട് ആവശ്യപ്പെട്ട് ഒരാള്‍ ഫോണ്‍ ചെയ്തതായും അവര്‍ പോലീസിനു വിവരം നല്‍കി.
കയ്‌റോയിലെ ഹവാംദിയ സ്വദേശിയും 30 കാരനുമായ ഡ്രൈവറാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയിരുന്നതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.