Sorry, you need to enable JavaScript to visit this website.

സ്വതന്ത്ര വിപണി നയം വിമാന ടിക്കറ്റ് നിരക്ക് വർധനക്ക് കാരണം

റിയാദ് - വേനലവധിക്കാലമായതും സ്വതന്ത്ര വിപണി നയവും കൊറോണ മഹാമാരി വ്യോമയാന മേഖലയെ പ്രതികൂലമായി ബാധിച്ചതുമാണ് സൗദിയിൽ രാജ്യാന്തര ടിക്കറ്റ് നിരക്ക് വർധിക്കാൻ കാരണമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വക്താവ് ഇബ്രാഹിം അൽറുഅസാ പറഞ്ഞു. വിമാന സർവീസുകൾ സാധാരണ നിലയിലാവുകയും സർവീസുകളുടെ എണ്ണം വർധിക്കുകയും ചെയ്യുന്നതോടെ ടിക്കറ്റ് നിരക്കുകൾ പടിപടിയായി കുറയും. 
ടിക്കറ്റ് നിരക്കുകൾ യാത്രക്ക് പ്രധാന പ്രേരകമല്ല. നിലവിലെ സാഹചര്യത്തിൽ യാത്രക്കാരെ സ്വീകരിക്കുന്നതിന് മറ്റു രാജ്യങ്ങൾ ബാധകമാക്കുന്ന വ്യവസ്ഥകളാണ് വിദേശ യാത്രക്കുള്ള ഏറ്റവും വലിയ പ്രേരകം. ടിക്കറ്റ് നിരക്കുകൾ അതോറിറ്റി പതിവായി നിരീക്ഷിക്കുന്നുണ്ട്. പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന്, ഏതു രാജ്യത്തേക്കാണോ യാത്ര പോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ ആ രാജ്യത്ത് ബാധകമായ വ്യവസ്ഥകളും മാനദണ്ഡങ്ങളും നടപടികളും മുൻകൂട്ടി മനസ്സിലാക്കണമെന്നും ഇബ്രാഹിം അൽറുഅസാ പറഞ്ഞു. 


 

Latest News