ദോഹ- ലോകകപ്പ്, ഏഷ്യൻ സംയുക്ത യോഗ്യത റൗണ്ട് ഫുട്‌ബോളിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം. ബംഗ്ലാദേശിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. നായകൻ സുനിൽ ഛേത്രിയാണ് ഇന്ത്യയുടെ രണ്ടു ഗോളും നേടിയത്. 79, 92 മിനിറ്റുകളിലായിരുന്നു ഇന്ത്യൻ നായകന്റെ ഗോൾ.