Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മക്ക വിശുദ്ധ ഹറം ശുചീകരിക്കാൻ പത്തു റോബോട്ടുകളെത്തി

മക്ക - വിശുദ്ധ ഹറമിൽ വിപുലമായ അണുനശീകരണ ജോലികൾക്ക് ഹറംകാര്യ വകുപ്പ് പത്തു റോബോട്ടുകൾ ഏർപ്പെടുത്തി. പ്രീസെറ്റ് മാപ്പിലും ആറു ലെവലുകളിലും പ്രോഗ്രാം ചെയ്ത ഒരു ഓട്ടോമാറ്റഡ് കൺട്രോൾ സിസ്റ്റത്തിലാണ് റോബോട്ടുകൾ പ്രവർത്തിക്കുന്നത്. 
ഇത് ഹറമിൽ പരിസ്ഥിതി ആരോഗ്യ അന്തരീക്ഷ സുരക്ഷ മെച്ചപ്പെടുത്തുന്നു. ഉപയോഗ സാഹചര്യങ്ങൾ, അണുനശീകരണ ട്രാക്ക്, പാരിസ്ഥിതിക ഇടം പൂർണമായും കവർ ചെയ്യുന്നതിന് ആസൂത്രണം ചെയ്ത സമയം എന്നിവക്ക് അനുസതൃതമായി അണുനശീകരണ ആവശ്യകതകളെ ഇന്റലിജൻസ് രീതിയിൽ റോബോട്ടുകൾ അവലോകനം ചെയ്യുന്നു.

ബാറ്ററി ചാർജിംഗ് സവിശേഷതയുള്ള റോബോട്ട് അഞ്ചു മുതൽ എട്ടു മണിക്കൂർ വരെ സമയം മനുഷ്യ ഇടപെടലില്ലാതെ പ്രവർത്തിക്കുമെന്ന് വിശുദ്ധ ഹറമിലെ പരിസ്ഥിതി സംരക്ഷണ, പകർച്ചവ്യാധി പ്രതിരോധ വിഭാഗം ഡയറക്ടർ ഹസൻ അൽസുവൈഹിരി പറഞ്ഞു. റോബോട്ട് കൈകാര്യം ചെയ്യൽ ഇത് എളുപ്പമാക്കുന്നു. റോബോട്ടിൽ 23.8 ലിറ്റർ അണുനശീകരണി സൂക്ഷിക്കാൻ ശേഷിയുണ്ട്. ഓരോ മണിക്കൂറിലും രണ്ടു മണിക്കൂർ അണുനശീകരണിയാണ് ഉപയോഗിക്കുക. ഓരോ തവണയും 600 ചതുരശ്രമീറ്റർ വിസ്തീർണമുള്ള സ്ഥലത്ത് ബാക്ടീരിയകളെ ഉന്മൂലനം ചെയ്യാൻ റോബോട്ടിന് സാധിക്കും.
 

Latest News