പൂനെ- മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ പതിനാല് തൊഴിലാളികൾ മരിച്ചു. നിരവധി പേരെ കാണാനില്ല. പൂനെ എസ്.വി.എസ് അക്വ ടെക്‌നോളജീസ് കമ്പനിയിലെ സാനിറ്റൈസർ നിർമാണ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.