Sorry, you need to enable JavaScript to visit this website.

മുത്തലാഖ് ബില്‍ മുസ്‌ലിംകളോടുള്ള അവഹേളനം -പി.കെ കുഞ്ഞാലിക്കുട്ടി

മാനന്തവാടിയില്‍ മുസ്‌ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സംഗമം പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി- മുത്തലാഖ് ബില്‍ മുസ്‌ലിംകളെ  അവഹേളിക്കുന്നതാണെന്ന്  മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയില്‍നിന്നു അകറ്റാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. ഇതിനെതിരെ സമാന മനസ്‌കരുമായി ചേര്‍ന്ന്  മുസ്‌ലിം ലീഗ്  ശക്തമായ ചെറുത്തുനില്‍പ്പ്  നടത്തും. മുത്തലാഖ് വിഷയത്തില്‍ നിസഹകരിക്കുന്ന  ഇടതു നിലപാട് കാപട്യമാണ്. എല്ലാ കാര്യത്തിലും കേരളത്തിലെ ഇടതുപക്ഷം ബി.ജെ.പിയെ സഹായിക്കുകയാണ്. അലിഖിത സഹകരണത്തോടെയാണ് ബി.ജെ.പിയും സി.പി.എമ്മും പ്രവര്‍ത്തിക്കുന്നത്. മുഖ്യ രാഷ്ട്രീയ ശത്രു  ബി.ജെ.പിയോ,  കോണ്‍ഗ്രസോ  എന്നതില്‍ സംശയദൂരീകരണത്തിനുപോലും ഇതുവരെ ഇടതു നേതാക്കള്‍ക്ക് കഴിഞ്ഞില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എന്‍. നിസാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ  പ്രസിഡന്റ് പി.പി.എ. കരീം, ജനറല്‍ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി, എം.എല്‍.എമാരായ കെ.എം. ഷാജി, ഐ.സി. ബാലകൃഷ്ണന്‍,  മുന്‍ എം.എല്‍.എ എ.പി. അബ്ദുല്ലക്കുട്ടി, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മായില്‍, ജില്ലാ പ്രസിഡന്റ് കെ. ഹാരിസ്, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. നവാസ്, സിറാജ് പേരാവൂര്‍, പി.കെ. അസ്മത്ത്  എന്നിവര്‍ പ്രസംഗിച്ചു.  


 

 

Latest News