Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഇൻുഷറൻസ് തുക വിനിയോഗത്തിന് ഗുണഭോക്താവിന്റെ അനുമതി കൂടി വേണം

റിയാദ് - ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ള ഗുണഭോക്താവിന്റെ ചികിത്സക്ക് അധിക പണം ആവശ്യമാണെങ്കിൽ ഗുണഭോക്താവിന്റെ അനുമതി തേടൽ നിർബന്ധമാണെന്ന് കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് വ്യക്തമാക്കി. സേവന ദാതാക്കളായ ആശുപത്രികളും മെഡിക്കൽ സെന്ററുകളും മറ്റും ചികിത്സാ നടപടികൾ സ്വീകരിക്കുന്നതിനു മുമ്പായി ഇത്തരം സാഹചര്യങ്ങളിൽ ഗുണഭോക്താവിന്റെ അനുമതി നേടിയിരിക്കണം. 
സേവന ദാതാവ് നൽകുന്ന ചികിത്സാ പദ്ധതി അറിയാനും ചികിത്സാ ചെലവ് വകയിൽ എത്രമാത്രം ഇൻഷുറൻസ് കവറേജ് ലഭിക്കുമെന്ന് അറിയാനും ഗുണഭോക്താവിന് അവകാശമുണ്ട്. ഇൻഷുറൻസ് പരിരക്ഷ പ്രകാരമുള്ള കവറേജിൽ അധികമായി പണം ആവശ്യമുണ്ടെങ്കിൽ ചികിത്സാ നടപടികൾ ആരംഭിക്കുന്നതിനു മുമ്പായി ഗുണഭോക്താവിന്റെ അനുമതി നേടൽ നിർബന്ധമാണെന്നും കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് പറഞ്ഞു. 


 

Latest News