ജിദ്ദ- ജിദ്ദയില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന മലപ്പുറം വെട്ടിച്ചിറ കരിപ്പോള്‍ സ്വദേശി മുസ്തഫ കുണ്ടാറ്റില്‍ (52) ഹൃദയാഘാതംമൂലം നാട്ടില്‍ മരണപ്പെട്ടു. ജിദ്ദയിലെ കിലോ മൂന്നിലുള്ള യമാനി ബേക്കറിയിലെ സെയില്‍സ്മാന്‍ ആയിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.
പിതാവ്: പരേതനായ മൊയ്തീന്‍ ഹാജി, മാതാവ് നഫീസ
ഭാര്യ നസീറ. മക്കള്‍: നൗഫല്‍ (ജിസാന്‍), നിസാമുദ്ദീന്‍ (ദുബായ്), അഫ്‌സല്‍, സുഹൈല്‍, നുസ്‌റത്ത്. സഹോദരങ്ങള്‍: അലി, നാസര്‍, സലീം (ജിദ്ദ), സൈദ് (കുറ്റിപ്പുറം സഹകരണ ബാങ്ക്, വളാഞ്ചേരി), ജാബിര്‍, സുലൈഖ, ഹാജറ,ആബിദ.