തൃശൂർ - ബി.ജെ.പി സംസ്ഥാന നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ചതായി ആരോപണം. തൃശൂരിൽ താമസിക്കുന്ന സമീപ ജില്ലയിലെ നേതാവും അയൽ ജില്ലയിലെ സ്ഥാനാർത്ഥിയുമായിരുന്ന നേതാവിനാണ് മർദ്ദനമേറ്റത്. ബി.ജെ.പിയിലെ തന്നെ മറ്റൊരു നേതാവാണ് ആക്രമിച്ചത്. ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനായി നേതാവ് വാതിൽ അടക്കാൻ ശ്രമിക്കുന്നതിനിടെ അടിക്കാനെത്തിയ ആളുടെ കൈവിരൽ വാതിലിനിടയിൽ കുടുങ്ങി പരിക്കേറ്റു. ഇന്ന് വൈകീട്ടോടെയാണ് സംഭവം. ഇരു കൂട്ടർക്കും പരാതിയൊന്നുമില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.