Sorry, you need to enable JavaScript to visit this website.

സുരേന്ദ്രനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ വരും-അഷ്‌റഫ് എം.എൽ.എ

മഞ്ചേശ്വരം- ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ നിരവധി ന്യൂനപക്ഷ പ്രദേശങ്ങളിൽ വോട്ട് ചെയ്യാതിരിക്കാൻ ബി.ജെ.പി വൻതോതിൽ പണം വിതരണം ചെയ്‌തെന്ന് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ്. ഇതിനുള്ള തെളിവുകൾ കൈവശമുണ്ടെന്നും സ്വകാര്യ ചാനലിൽ നടത്തിയ ചർച്ചയിൽ അഷ്‌റഫ് വ്യക്തമാക്കി. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ സുന്ദരക്ക് രണ്ടര ലക്ഷം രൂപ നൽകിയതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന് പിന്നാലെയാണ് അഷ്‌റഫിന്റെ പുതിയ വെളിപ്പെടുത്തൽ. 
ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ഇടപാടുകളാണ് മഞ്ചേശ്വരത്ത് ബിജെപി നടത്തിയതെന്നും അഷ്‌റഫ് പറഞ്ഞു. അടുത്ത ദിവസങ്ങളിൽ പലരും വെളിപ്പെടുത്തലുകൾ നടത്തും. സുരേന്ദ്രന് വോട്ട് ചെയ്യാൻ 25,000 രൂപയായിരുന്നു ബി.ജെ.പി ഓഫർ. ഇതിൽ 10000 ആദ്യം നൽകും. ബാക്കി 15,000 രൂപ സുരേന്ദ്രൻ വിജയിച്ചാൽ കഴിഞ്ഞാൽ എന്നായിരുന്നു ഡീൽ. പലർക്കും ഇത്തരത്തിൽ പണം ലഭിച്ചു. ഇതിന് കൃത്യമായ തെളിവുകളുണ്ട്. വിഷയം ഞാൻ നാളെ നിയമസഭയിൽ ഉന്നയിക്കും. വോട്ടു കച്ചവടത്തിൽ വ്യക്തമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഇത് മാത്രമല്ല, പല ന്യൂനപക്ഷ കേന്ദ്രങ്ങിൽ പോയി വോട്ട് ചെയ്യാതിരിക്കാനും ബിജെപി പണം നൽകിയിട്ടുണ്ട്. ഇതിനും കൃതൃമായ തെളിവുണ്ട്. 30 ആളുകൾ വോട്ട് ചെയ്തിട്ടില്ല. അവർക്ക് ബിജെപി പണം കൊടുത്തു.'
 

Latest News