ബുറൈദ - അൽഖസീം പ്രവിശ്യയിൽ പെട്ട ഉനൈസയിൽ പ്രവർത്തിക്കുന്ന പെട്രോൾ ബങ്കിൽ അഗ്നിബാധ. കാറിൽ ഇന്ധനം നിറക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി തീ പടർന്നുപിടിച്ചത്. ഇതോടെ തൊഴിലാളി കാറിന്റെ ഇന്ധന ടാങ്കിൽ നിന്ന് പെട്രോൾ പമ്പ് വലിച്ചെടുത്ത് വേർപ്പെടുത്താൻ ശ്രമിച്ചത് തൊഴിലാളിയുടെ ദേഹത്തിലേക്കും കൂടുതൽ സ്ഥലത്തേക്കും അഗ്നിബാധ ആളിപ്പടാൻ ഇടയാക്കി. സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുന്നതിനു മുമ്പായി മറ്റു തൊഴിലാളികൾ ഇടപെട്ട് അഗ്നിശമന സിലിണ്ടറുകൾ ഉപയോഗിച്ച് തീയണച്ചു. അഗ്നിബാധയുടെ ദൃശ്യങ്ങൾ പെട്രോൾ ബങ്കിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.