മലപ്പുറം- യുവതിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച ശേഷം ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി അശ്ലീല സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത 24കാരനെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് കുറ്റിപ്പുറത്തുള്ള ലോഡ്ജില്‍ കൊണ്ടുപോയതെന്നാണ് പരാതി. തുടര്‍ന്ന് ഇവിടെ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയെ തിരിച്ച് പറഞ്ഞയച്ച ശേഷമാണ് അശ്ലീല സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ചതെന്നാണ് പരാതി. യുവതിയടെ പരാതിപ്രകാരം പെരിന്തല്‍മണ്ണ കരിങ്കല്ലത്താണി സ്വദേശിയായ 24വയസ്സുകാരനായ കവരന്‍കുണ്ടന്‍ ഹൗസില്‍ സുമീര്‍ ആണ് പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായത്. യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മലപ്പുറം എടപ്പാളിലെ ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ സ്ഥാപിച്ച് ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച യുവാവും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കോഴിക്കോട് കല്ലായി സ്വദേശി മുഹമ്മദ് സിനാഫാണ് (32)ചങ്ങരംകുളം പോലീസിന്റെ പിടിയിലായത്.