Sorry, you need to enable JavaScript to visit this website.

മരം ഒരു വരം , പരിസ്ഥിതി ദിന കാമ്പയിനില്‍ മരം നട്ട് മലയാളി സംരംഭകര്‍

ഡോ.ഹംസ വി.വി, റൈഹാനത്ത് എന്നിവര്‍ തെങ്ങ് നട്ട് പരിസ്ഥിതിദിനത്തിന്റെ ഭാഗമായപ്പോള്‍
നടാനുളള തെങ്ങിന്‍ തൈയുമായി ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോല

ദോഹ- മരം ഒര വരമാണെന്ന സുപ്രധാനമായ സന്ദേശം അടയാളപ്പെടുത്തി ലോക പരിസ്ഥിതി ദിന കാമ്പയിനില്‍ മരം നട്ട് മലയാളി സംരംഭകര്‍ രംഗത്തെത്തി.

അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ഹംസ വി.വി, ഡയറക്ടര്‍ റൈഹാനത്ത്, ഗ്രൂപ്പ് 10 മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോല എന്നിവരാണ് തങ്ങള്‍ താമസിക്കുന്ന വില്ലയോട് ചേര്‍ന്ന് കേരളത്തിന്റെ ഓര്‍മകള്‍ അയവിറക്കി തെങ്ങിന്‍ തൈ നട്ട് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായത്.

ഓരോ പരിസ്ഥിതി ദിനവും പ്രകൃതിയുമായി കൂടുതല്‍ ഇണങ്ങി ജീവിക്കാനാണ് ആഹ്വാനം ചെയ്യുന്നത്. ചെടികള്‍ നട്ടും നനച്ചും പരിസ്ഥിതിയുമായി അടുക്കുമ്പോള്‍ മനസിനുണ്ടാകുന്ന അനുഭൂതി അവാച്യമാണെന്ന് ഡോ.ഹംസ .വി.വി. പറഞ്ഞു. എ.കെ. റസാഖ്, സുഭാഷ് എന്നിവരും പരിസ്ഥിതിദിന മരം നടലിന്റെ ഭാഗമായി.

കേരളീയമായ പല ചെടികളും മരങ്ങളും ഇതിനകം തന്നെ നട്ടുപിടിപ്പിച്ചതിന്റെ അനുഭവത്തിന്റെയടിസ്ഥാനത്തിലാണ് തെങ്ങിന്‍ തൈ നട്ടതെന്ന് ഡോ. അബ്ദുറഹിമാന്‍ പറഞ്ഞു.

ഡോ. ഹംസയും ഡോ. അബ്ദുറഹിമാനും എല്ലാവര്‍ഷവും ചെടികള്‍ നടുക മാത്രമല്ല അവയെ കൃത്യമായി പരിചരിച്ചും ഗാര്‍ഹിക തോട്ടങ്ങളുടെ മനോഹാരിതയും പരിമളയും ആസ്വദിക്കുന്നവരാണ് .

Latest News