തിരുവനന്തപുരം- അവശ്യ സര്‍വീസ് വിഭാഗങ്ങളിലെ നിയമനം വേഗത്തിലാക്കാന്‍ പി.എസ്.സി തീരുമാനിച്ചു. റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലെ നിയമന ശുപാര്‍ശ മാത്രമല്ല, ഷോര്‍ട്/സാധ്യതാ, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണവും വേഗത്തിലാക്കും.
ആരോഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസം, എല്‍.എസ്.ജി.ഡി തുടങ്ങിയ വകുപ്പുകളിലെ നിയമനങ്ങള്‍ക്കു കൂടുതല്‍ പ്രാമുഖ്യം നല്‍കും. ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍, സ്റ്റാഫ് നഴ്‌സ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് തസ്തികകളിലെ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ നിയമന ശുപാര്‍ശ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
മാറ്റിവച്ച പരീക്ഷകളും ഇന്റര്‍വ്യൂവും സര്‍ക്കാരുമായി കൂടിയാലോചിച്ച് ജൂലൈയില്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞ ആഴ്ചയിലെ പി.എസ്.സി യോഗം തീരുമാനിച്ചിരുന്നു. എസ്.എസ്.എല്‍.സി നിലവാര അഞ്ചാം ഘട്ട പരീക്ഷ ജൂലൈ മൂന്നിനു നടത്തും. അടിയന്തരമായി നടത്തേണ്ട ആരോഗ്യ മേഖലയിലെ നിയമനങ്ങള്‍ക്ക് ഇന്റര്‍വ്യൂ ഒഴിവാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ ഷോര്‍ട് ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.