മക്ക- ഹറമൈൻ ഹൈസ്പീഡ് റെയിൽവെയിൽ മക്ക റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ ഇടിച്ച് ഒരാൾ മരിച്ചു. മക്ക റെയിൽവേ സ്റ്റേഷനിൽ നിന്ന് നാലു കിലോമീറ്റർ ദൂരെ ഇന്നലെ രാവിലെ 9.05 നാണ് അപകടമെന്ന് ഹറമൈൻ ഹൈസ്പീഡ് റെയിൽവെ പ്രവർത്തിപ്പിക്കുന്ന സൗദി സ്പാനിഷ് ട്രെയിൻ പ്രൊജക്ട്‌സ് കമ്പനി പറഞ്ഞു. നിയമ വിരുദ്ധമായി റെയിൽ പാളത്തിൽ കയറിയ ആളാണ് അപകടത്തിൽ പെട്ടത്.
ബന്ധപ്പെട്ട വകുപ്പുകൾ മേൽനടപടികൾ സ്വീകരിച്ചു. അപകടംമൂലം ഇന്നലെ രാവിലെ ചില സർവീസുകൾക്ക് കാലതാമസം നേരിട്ടതിൽ ഉപയോക്താക്കളോട് കമ്പനി ക്ഷമാപണം നടത്തി. മുഴുവൻ സർവീസുകളും പിന്നീട് നിശ്ചിത സമയക്രമം അനുസരിച്ച് പുനരാരംഭിച്ചു. സുരക്ഷ മുൻനിർത്തി റെയിൽപാളത്തിൽനിന്ന് എല്ലാവരും അകന്നുനിൽക്കണം. പാളത്തിലേക്ക് അടുക്കുന്നത് അപകടം വിളിച്ചുവരുത്തുമെന്നും സൗദി സ്പാനിഷ് ട്രെയിൻ പ്രൊജക്ട്‌സ് കമ്പനി പറഞ്ഞു.