തൃശൂർ-കൊടകര കുഴൽപ്പണ കേസിൽ സി.പി.എം പ്രവർത്തകനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശി റിജിലിനെയാണ് ചോദ്യം ചെയ്തത്. കവർച്ചാപണം റിജിൽ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചോദ്യം ചെയ്തത്. കേസിലെ പ്രതി ദീപകിൽനിന്ന് മൂന്നു ലക്ഷത്തോളം രൂപ റിജിൽ കൈപ്പറ്റിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.