കുഴല്‍പ്പണക്കേസില്‍ പുറത്ത് വന്നിരിക്കുന്നത്  മഞ്ഞുമലയുടെ അറ്റം മാത്രം- കോടിയേരി

തിരുവനന്തപുരം- കുഴല്‍പ്പണക്കേസില്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഓരോ ദിവസും പുതിയ പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാനുള്ള പണത്തിന്റെ പരിധി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ണയിച്ചിട്ടുണ്ട്. അതിനപ്പുറം സ്ഥാനാര്‍ഥി ചെലവഴിച്ചോ എന്ന് പരിശോധിക്കണം. അന്വേഷണം ഇപ്പോള്‍ നടക്കുന്നത് ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് വിട്ടാല്‍ എന്ത് സംഭവിക്കുമന്ന് കണ്ടുതന്നെ അറിയണം. ഇഡി കേസ് അന്വേഷിക്കാന്‍ മുന്‍കൈയെടുത്തില്ല എന്നതുതന്നെ അവരുടെ നിലപാട് വ്യക്തമാക്കുന്നതാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
 

Latest News