കാസർക്കോട്- മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന തന്നോട് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബി.ജെ.പി രണ്ടരലക്ഷം രൂപയും സ്മാർട്ട്‌ഫോണും നൽകിയതായി അപരസ്ഥാനാർത്ഥി കെ. സുന്ദര. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിച്ച മണ്ഡലമാണ് മഞ്ചേശ്വരം. 2016-ലെ തെരഞ്ഞെടുപ്പിൽ അപരസ്ഥാനാർത്ഥിയായി മത്സരിച്ച കെ.സുന്ദരയുടെ വോട്ടുപിടിത്തമാണ് സുരേന്ദ്രന്റെ പരാജയത്തിന് കാരണം എന്നായിരുന്നു ബി.ജെ.പി വിലയിരുത്തൽ. തുടർന്ന് ഇത്തവണയും സുന്ദര മത്സരിച്ചപ്പോൾ പിന്തിരിപ്പിക്കാൻ ബി.ജെ.പി ശ്രമിച്ചത്. കെ.സുരേന്ദ്രൻ തന്നെയാണ് സുന്ദരയെ നേരിട്ട് വിളിച്ചത്. ബി.ജെ.പി വിജയിച്ചാൽ കർണാടകയിൽ വൈൻ പാർലറിനുള്ള ലൈസൻസ് അനുവദിച്ചുനൽകാമെന്നും സുരേന്ദ്രൻ വാഗ്ാദനം നൽകിയതായും സുന്ദര പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം നടത്തി സുരേന്ദ്രനെതിരെ നടപടി എടുക്കണമെന്ന് ലീഗും സി.പി.എമ്മും ആവശ്യപ്പെട്ടു.