കൊച്ചി- സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ കുറഞ്ഞു. പവന് 560 രൂപയുടെയും ഗ്രാമിന് 70 രൂപയുടെയും കുറവാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന്, 4550 രൂപയും പവന് 36,400 രൂപയുമാണ് ഇന്നത്തെ വില. ഇത് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണ്. ഗ്രാമിന് 4620 രൂപയിലും പവന് 36,960 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. രാജ്യാന്തര വിപണിയിലും സ്വര്‍ണം കനത്ത ഇടിവ് രേഖപ്പെടുത്തി.