Sorry, you need to enable JavaScript to visit this website.

അഴിമതി നടത്തിയത് മുന്‍ മന്ത്രി എ.പി അനില്‍കുമാറെന്ന് അബ്ദുള്ളക്കുട്ടി

കണ്ണൂര്‍-റെയ്ഡിനായി തന്റെ വീട്ടില്‍ വിജിലന്‍സ് സംഘം എത്തിയപ്പോഴാണ് കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട പലതും താന്‍ അറിയുന്നതെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്ദുളളക്കുട്ടി. അന്നത്തെ ടൂറിസം മന്ത്രി എ പി അനില്‍കുമാറും ഡി ടി പി സിയിലെ ഉദ്യോഗസ്ഥരും നടത്തിയ വലിയ കൊളളയാണിത്. തന്റെ കൈകള്‍ ശുദ്ധമാണ്. തന്റെ പേരില്‍ കുറ്റമുണ്ടെങ്കില്‍ താനും ശിക്ഷിക്കപ്പെടണമെന്നും അബ്ദുളളക്കുട്ടി പറഞ്ഞു. മമ്മൂട്ടിയുടേയും കാവ്യ മാധവന്റേയുമൊക്കെ ശബ്ദം ഉപയോഗിച്ച് മനോഹരമായി നടത്തിയ പരിപാടിയായിരുന്നു അത്. ഉമ്മന്‍ ചാണ്ടി വന്നായിരുന്നു ഉദ്ഘാടനം ചെയ്തത്. വിജിലന്‍സ് സംഘം ചോദിച്ചതിനെല്ലാം ഉത്തരം നല്‍കിയിട്ടുണ്ട്. പരിപാടി സംഘടിപ്പിച്ച ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ പേര് തനിക്ക് ഓര്‍മ്മയില്ല. അതൊരു തട്ടിക്കൂട്ട് കമ്പനിയായിരുന്നു. വീട്ടില്‍ നടന്നത് റെയ്ഡല്ലെന്നും സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടക്കണമെന്നും അബ്ദുളളക്കുട്ടി വ്യക്തമാക്കി.
 

Latest News