തിരുവനന്തപുരം- കെ.ആർ ഗൗരിയമ്മ, ആർ ബാലകൃഷ്ണ പിള്ള എന്നിവരുടെ ഓർമ്മ നിലനിർത്തുന്നതിന് രണ്ടു കോടി രൂപ ചെലവിൽ സ്മാരകം സ്ഥാപിക്കുമെന്ന് ബജറ്റിൽ ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി. മാർ ക്രിസോസ്റ്റമിന്റെ പേരിൽ എം.ജി യൂണിവേഴ്‌സിറ്റിയിൽ വിവിധ മതദർശനങ്ങളെ പറ്റി പഠിക്കാൻ ചെയർ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.