തിരുവനന്തപുരം- പ്രവാസി ക്ഷേമ പദ്ധതികളുടെ പലിശയിളവിന് 25 കോടി രൂപ വകയിരുത്തിയതായി ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ. ബജറ്റ് സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പതിമൂന്ന് ലക്ഷത്തിലേറെ പേരാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിലെത്തിയത്. ഇവർക്ക് സ്വയം തൊഴിൽ ലഭ്യമാക്കുന്നതിന് വിവിധ സാമ്പത്തിക സ്ഥാപനങ്ങളുമായി സഹകരിച്ച് ആയിരം കോടി രൂപ കണ്ടെത്തും. ഇതിന്റെ പലിശയിളവിന് വേണ്ടി 25 കോടി രൂപ വകയിരുത്തിയതായും മന്ത്രി വ്യക്തമാക്കി.