കോട്ടയം- ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നോർത്ത് പറവൂർ സ്വദേശിനിയായ 58 കാരിയാണ് മരിച്ചത്. മുഖത്തായിരുന്നു ഫംഗസ് ബാധ. കഴിഞ്ഞയാഴ്ച മുഖത്ത് ശസ്ത്രക്രിയ നടത്തി പൂർണമായും നശിച്ച ഒരു കണ്ണ് നീക്കം ചെയ്തിരുന്നു.