അബഹ - മാർഗമധ്യേ റോഡിൽ കേടായ കാറിനു പകരം യുവതികൾക്ക് അസീർ ഗവർണർ തുർക്കി ബിൻ ത്വലാൽ രാജകുമാരന്റെ വക പുതിയ കാർ സമ്മാനം. ദിവസങ്ങൾക്കു മുമ്പ് യുവതികൾ സഞ്ചരിച്ച കാർ റോഡിൽ കേടാവുകയായിരുന്നു. ഈ സമയത്ത് റോഡിലൂടെ കടന്നുപോയ അസീർ ഗവർണർ കാർ നിർത്തി യുവതികളോട് കാര്യം തിരക്കുകയും കാർ കേടാവുകയായിരുന്നെന്നെന്ന് അറിയിച്ച യുവതികളോട് കേടായ കാറിനു പകരം താൻ പുതിയ കാർ സമ്മാനിക്കുമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഇന്നലെ അസീർ ഗവർണറേറ്റിൽ നിന്ന് യുവതികൾ പുതിയ കാർ സ്വീകരിച്ചു. പുതിയ കാർ ലഭിച്ചതിൽ യുവതികൾ ആഹ്ലാദം പ്രകടിപ്പിക്കുകയും അസീർ ഗവർണർക്ക് നന്ദി പറയുകയും ചെയ്തു.