Sorry, you need to enable JavaScript to visit this website.

രണ്ടാം ഡോഡ് കോവിഡ് വാക്‌സിൻ നേരത്തെ കിട്ടാൻ എന്ത് ചെയ്യണം, പ്രവാസികളുടെ സംശയങ്ങൾക്ക് മറുപടി

തിരുവനന്തപുരം- പ്രവാസികൾക്കും വിദേശത്ത് പഠനാവശ്യത്തിന് പോകുന്നവർക്കും രണ്ടാമത്തെ ഡോസ് വാക്‌സിൻ നേരത്തെ ലഭിക്കുന്നതിനുള്ള സൗകര്യം കേരള സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് നിരവധി സംശയങ്ങൾ വായനക്കാർ ഉന്നയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മലയാളം ന്യൂസിന് ലഭിച്ച ചില സംശയങ്ങൾക്കുള്ള മറുപടി.


അഞ്ജലിയുടെ ലൗ ജിഹാദ് ആവിയായി;കത്തെഴുതി വെച്ചത് കബളിപ്പിക്കാന്‍

ചോദ്യം- ആദ്യ ഡോസ് വാക്‌സിൻ ലഭിച്ച് എത്ര ദിവസം കഴിയണം രണ്ടാമത്തെ ഡോസ് വാക്‌സിൻ ലഭിക്കാൻ.

ഉത്തരം- ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച് 28 ദിവസം കഴിഞ്ഞ ശേഷം മാത്രമേ മുൻഗണനാ അടിസ്ഥാനത്തിൽ രണ്ടാമത്തെ ഡോസ് വാക്‌സിൻ ലഭിക്കൂ. ഇതിന് മുമ്പ് ഒരു നിലക്കും രണ്ടാമത്തെ ഡോസ് വാക്‌സിൻ ലഭിക്കില്ല

ചോദ്യം-ആദ്യ ഡോസ് വാക്‌സിൻ മുൻഗണനാ അടിസ്ഥാനത്തിൽ ലഭിച്ചവർക്ക് മാത്രമാണോ രണ്ടാമത്തെ ഡോസ് വാക്‌സിനും ലഭിക്കുക.
ഉത്തരം- അല്ല, രണ്ടാമത്തെ ഡോസ് വാക്‌സിന് കേരള സർക്കാരിന്റെ മുൻഗണന ലഭിക്കാൻ ആദ്യ ഡോസ് വാക്‌സിൻ എങ്ങിനെ സ്വീകരിച്ചുവെന്നത് മാനദണ്ഡമാക്കുന്നില്ല. ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച് 28 ദിവസം കഴിയുക എന്നത് മാത്രമാണ് രണ്ടാമത്തെ ഡോസ് വാക്‌സിൻ പ്രവാസികൾക്ക് കിട്ടാനുള്ള മുൻഗണന. 

ചോദ്യം-പ്രവാസികൾ എന്തൊക്കെ രേഖകളാണ് മുൻഗണനാടിസ്ഥാനത്തിൽ ലഭിക്കാൻ സമർപ്പിക്കേണ്ടത്
ഉത്തരം-പ്രധാനമായും നാലു രേഖകളാണ് ആവശ്യം. 1) പാസ്‌പോർട്ടിന്റെ പകർപ്പ്, 2)വിസയുടെ പകർപ്പ്. റീ എൻട്രി പേപ്പർ സമർപ്പിച്ചാലും. സൗദി പ്രവാസികളാണെങ്കിൽ മുഖീം എന്ന സൈറ്റിൽ ഇഖാമ നമ്പറും പാസ്‌പോർട്ട് നമ്പറോ, വിസ നമ്പറോ, ജനന തിയതിയോ കൊടുത്താൽ റീ എൻട്രി സ്റ്റാറ്റസ് കിട്ടും. 3) ആധാർ കോപ്പി. ആദ്യ ഡോസ് വാക്‌സിൻ സ്വീകരിക്കുമ്പോൾ നൽകിയ ആധാർ കോപ്പിയാണ് നൽകേണ്ടത്. 4)ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം ലഭിച്ച സർട്ടിഫിക്കറ്റ്. സർക്കാറിന്റെ കോവിഡ് വാക്‌സിൻ ബുക്ക് ചെയ്ത അതേ സൈറ്റിൽ സർട്ടിഫിക്കറ്റ് ലഭ്യമാണ്. ഇതും അപ്്‌ലോഡ് ചെയ്യുക.

ചോദ്യം- ലിങ്കിൽ ഏത് ഭാഗത്താണ് അപ്്‌ലോഡ് ചെയ്യേണ്ടത്
ഉത്തരം- ലിങ്ക് ഓപ്പണായാൽ ഇൻഡിവിജ്വൽ എന്ന ഭാഗം കാണാം. അതിലാണ് പ്രവാസികൾ മുൻഗണനാ അടിസ്ഥാനത്തിൽ വാക്‌സിൻ ലഭിക്കാൻ അപേക്ഷ നൽകേണ്ടത്. 

ചോദ്യം-അപ്ലോഡ് ചെയ്യുന്ന രേഖകൾ ഏത് ഫോർമാറ്റിലാണ് വേണ്ടത്
ഉത്തരം-ജെപെഗ്, പി.ഡി.എഫ് തുടങ്ങിയ ഫോർമാറ്റുകളിൽ രേഖകൾ അപ്ലോഡ് ചെയ്യാവുന്നതാണ്. ഇവ നല്ല ക്വാളിറ്റിയിലുള്ളതാകണം.

ചോദ്യം- എന്തൊക്കെ കാര്യങ്ങളാണ് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കാനുള്ളത്
ഉത്തരം- ആധാർ കാർഡ്, പാസ്‌പോർട്ട് നമ്പർ, ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചപ്പോൾ ലഭിച്ച 14 അക്ക റഫറൻസ് നമ്പർ എന്നിവയെല്ലാം തെറ്റാതെ അപേക്ഷയിൽ രേഖപ്പെടുത്തണം. മൊബൈലിലാണ് അപേക്ഷ പൂരിപ്പിക്കുന്നത് എങ്കിൽ ഈ നമ്പറുകളെല്ലാം ആദ്യം ഒരു പേപ്പറിൽ എഴുതിവെക്കുന്നത് നന്നായിരിക്കും. ഫോണിൽ ഒ.ടി.പി വരാൻ പാകത്തിൽ റെയ്ഞ്ചും ഉണ്ടാകണം. 

ചോദ്യം-അപേക്ഷ സ്വീകരിച്ചോ എന്നറിയാൻ എത്ര സമയമെടുക്കും.
ഉത്തരം- അപേക്ഷ നൽകിയ ഉടൻ തന്നെ പെൻഡിംഗ് എന്ന മെസേജായിരിക്കും വരിക. തുടർന്ന് ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച ശേഷം അപേക്ഷ സ്വീകരിച്ചുവെന്ന സന്ദേശമെത്തും. തുടർന്ന് വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള കേന്ദ്രത്തെ പറ്റിയുള്ള അറിയിപ്പും സമയവും ലഭിക്കും. സാധാരണ ഗതിയിൽ 24 മണിക്കൂറിനകം തന്നെ അലോട്ട്‌മെന്റ് കിട്ടേണ്ടതാണ്. അപേക്ഷകരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ചിലപ്പോൾ സമയം നീണ്ടുപോകാനും സാധ്യതയുണ്ട്.

രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള ലിങ്ക്.


 

Latest News