റിയാദ്- ഈ വർഷവും പരിശുദ്ധ ഹജ് കർമത്തിന് പൗരന്മാരെ അയക്കില്ലെന്ന് ഇന്തോനേഷ്യ അറിയിച്ചു. കോവിഡ് ഭീതിയും ഹജുമായി ബന്ധപ്പെട്ട നടപടികൾക്ക് സൗദി അറേബ്യ തുടക്കം കുറിക്കാത്തതുമാണ് ഹജ് യാത്ര റദ്ദാക്കാൻ കാരണമെന്ന് ഇന്തോനേഷ്യൻ ഇസ്ലാമിക കാര്യ മന്ത്രി യാഖൂത്ത് ഖലീൽ ഖോമാസ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.