തിരുവനന്തപുരം- സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ മുന്‍ഗണനാ പട്ടികയില്‍ ഹജ് തീര്‍ത്ഥാടകരും ബാങ്ക് ജീവനക്കാരും ഉള്‍പ്പെടെ 11 വിഭാഗങ്ങളെ കൂടി സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. കിടപ്പു രോഗികള്‍, മെഡിക്കല്‍ റെപ്രസന്റേറ്റീവുകള്‍, പോലീസ് ട്രെയ്‌നി, ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന വോളന്റിയര്‍മാര്‍, ആദിവാസി കോളനികളിലെ 18 വയസ്സിനു മുകളിലുള്ളവര്‍, കോടതി ജീവനക്കാര്‍, മെട്രോ റെയില്‍, വാട്ടര്‍ മെട്രോ ഫീല്‍ഡ് ജീവനക്കാര്‍ എന്നിവരും പുതുക്കിയ മുന്‍ഗണനാ പട്ടികയിലുണ്ട്. 18 മുതല്‍ 44 വയസ്സ് വരെ ഉള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ പട്ടികയാണിത്.