കൊച്ചി- കേരള മദ്രസ അധ്യാപക ക്ഷേമനിധിയിലേക്ക് പണം നൽകുന്നത് സംബന്ധിച്ച് കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. മതപരമായ പ്രവർത്തനത്തിന് സർക്കാർ എന്തിനാണ് പണം മുടക്കുന്നതെന്നും കോടതി ചോദിച്ചു. 2019ലെ കേരള മദ്രസ അധ്യാപക ക്ഷേമനിധി ഫണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശങ്ങൾ. സിറ്റിസൺസ് ഓർഗനൈസേഷൻ ഫോർ ഡെമോക്രസി ഇക്വാലിറ്റി ആൻഡ് സെക്കുലറിസം എന്ന സംഘടനയുടെ പേരിൽ വാഴക്കുളം സ്വദേശി മനോജാണ് ഹൈക്കോടതിയെ സമീപിച്ചത്.