മസ്‌കത്ത്- ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരെ അനിശ്ചിത കാലത്തേക്ക് ഒമാൻ വിലക്കി.സുഡാൻ, ബ്രസീൽ, നൈജീരിയ, ടാൻസാനിയ, എത്യോപ്യ, യു.കെ, ബംഗ്ലാദേശ്, ഈജിപ്റ്റ്, ഫിലിപ്പൈൻ, തായ്‌ലാന്റ്, മലേഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് വിലക്ക്. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.