Sorry, you need to enable JavaScript to visit this website.

കേരളത്തില്‍  കൂടുതല്‍ ഇളവുകള്‍? മന്ത്രിസഭായോഗം ഇന്ന്

തിരുവനന്തപുരം-  സംസ്ഥാനത്തെ നിലവിലെ കോവിഡ് സ്ഥിതിയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഇന്നത്തെ മന്ത്രിസഭ യോഗം വിലയിരുത്തും. കേസുകള്‍ കുറയുന്ന സാഹചര്യം ഗുണകരമാണെന്ന് പൊതുവിലെ വിലയിരുത്തല്‍. എന്നാല്‍ ഉടന്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സാധ്യതയില്ല. കൂടുതല്‍ ഇളവുകള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കാനാണ് സാധ്യത. 80:20 എന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യം ക്യാബിനറ്റ് ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്. നിയമവകുപ്പിനോട് വിശദമായ പരിശോധനയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
 

Latest News