മലപ്പുറം- ജില്ലയില്‍ കര്‍ശനമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ വൈറസ് വ്യാപനം കുറച്ചുകൊണ്ടുവരാനായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. സക്കീന അവകാശപ്പെട്ടു. തുടര്‍ന്നുള്ള ദിവസങ്ങളിലും ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ വീഴ്ച വരുത്തരുത്. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും വീടുകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.ജില്ലയില്‍ ചൊവ്വാഴ്ച 2,874 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
![]() |
ഒരുമിച്ചു താമസം, വിവാഹത്തിനു നിര്‍ബന്ധിച്ചപ്പോള്‍ കൊല; 21 കാരന്‍ അറസ്റ്റില്‍ |
13.99 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം 4,170 പേര്‍ ജില്ലയില്‍ രോഗമുക്തരായി. ഇതോടെ കോവിഡ് വിമുക്തരായി ജില്ലയില്‍ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തിയവരുടെ എണ്ണം 2,53,007 ആയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 2,800 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 36 പേര്‍ക്കു വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 37 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 59,022 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 40,800 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,143 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 256 പേരും 129 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 1,200 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 839 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. കോവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ ജനകീയ സഹകരണം ഉറപ്പാക്കണമെന്നു ഡി.എം.ഒ അറിയിച്ചു.
![]() |
മസ്ജിദ് തകർത്ത ബാരാബങ്കിയില്‍ ഭാരവാഹികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന് തിരിച്ചടി |