ജിദ്ദ - ജിദ്ദ, മക്ക എക്‌സ്പ്രസ്‌വേയിൽ (പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോഡ്) പുതുതായി നിർമാണം പൂർത്തിയാക്കി പരീക്ഷണാർഥം വാഹന ഗതാഗതത്തിന് തുറന്നുകൊടുത്ത ശുമൈസി ചെക്ക്‌പോസ്റ്റിൽ വാഹനങ്ങൾക്ക് ടോൾ ഏർപ്പെടുത്താൻ ആലോചനയില്ലെന്ന് മക്ക പ്രവിശ്യ വികസന അതോറിറ്റി വ്യക്തമാക്കി. വിവരങ്ങൾ യഥാർഥ ഉറവിടങ്ങളിൽ നിന്ന് തേടണമെന്നും മക്ക പ്രവിശ്യ വികസന അതോറിറ്റി പറഞ്ഞു. ചെക്ക്‌പോസ്റ്റ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ നിർമാണം ആരംഭിക്കുന്നതിനു മുന്നോടിയായി പുതിയ ചെക്ക്‌പോസ്റ്റിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗതം തിരിച്ചുവിടാൻ തുടങ്ങിയതായി കഴിഞ്ഞ ദിവസം മക്ക വികസന അതോറിറ്റി അറിയിച്ചിരുന്നു.