Sorry, you need to enable JavaScript to visit this website.

സൗദിയിൽ സ്ത്രീകളേക്കാൾ 15.6 ശതമാനം പുരുഷൻമാർ അധികം, ജനസംഖ്യയിലും വർധന

റിയാദ് - സൗദി അറേബ്യയിലെ ജനസംഖ്യയിൽ 2.3 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. കഴിഞ്ഞ വർഷം ആദ്യ പകുതി അവസാനത്തെ കണക്കുകൾ പ്രകാരം സൗദി ജനസംഖ്യ 3,50,13,414 ആണ്. 2019 ആദ്യ പകുതി അവസാനത്തിൽ ജനസംഖ്യ 3.421 കോടിയായിരുന്നു. സൗദി ജനസംഖ്യയിൽ 57.8 പേർ പുരുഷന്മാരും 42.2 ശതമാനം വനിതകളുമാണ്. ജനസംഖ്യയിൽ പുരുഷന്മാർ 2,02,31,425 ഉം സ്ത്രീകൾ 1,47,81,989 ഉം ആണ്. 
സൗദി ജനസംഖ്യയിൽ 28,99,179 പേർ നാലു വയസു വരെ പ്രായമുള്ളവരും 30,16,352 പേർ അഞ്ചു മുതൽ ഒമ്പതു വരെ പ്രായമുള്ളവരും 26,40,962 പേർ പത്തു മുതൽ പതിനാലു വരെ പ്രായവിഭാഗത്തിൽ പെട്ടവരും 24,06,490 പേർ പതിഞ്ചു മുതൽ പത്തൊമ്പതു വരെ പ്രായമുള്ളവരും 26,78,048 പേർ ഇരുപതു മുതൽ ഇരുപത്തിനാലു വരെ പ്രായമുള്ളവരും 33,43,246 പേർ ഇരുപത്തിയഞ്ചു മുതൽ ഇരുപത്തിയൊമ്പതു വരെ പ്രായമുള്ളവരും 33,95,478 പേർ മുപ്പതു മുതൽ മുപ്പത്തിനാലു വരെ പ്രായവിഭാഗത്തിൽ പെട്ടവരും 38,08,629 പേർ മുപ്പത്തിയഞ്ചു മുതൽ മുപ്പത്തിയൊമ്പതു വരെ പ്രായമുള്ളവരും 34,08,424 പേർ നാൽപതു മുതൽ നാൽപത്തിനാലു വരെ പ്രായമുള്ളവരും 25,26,524 പേർ നാൽപത്തിയഞ്ചു മുതൽ നൽപത്തിയൊമ്പതു വരെ പ്രായമുള്ളവരും 17,58,525 പേർ അമ്പതു മുതൽ അമ്പത്തിനാലു വരെ വയസ് പ്രായമുള്ളവരും 12,12,235 പേർ അമ്പത്തിയഞ്ചു മുതൽ അമ്പത്തിയൊമ്പതു വരെ പ്രായമുള്ളവരും 7,97,173 പേർ അറുപതു മുതൽ അറുപത്തിനാലു വരെ പ്രായമുള്ളവരും 4,43,079 പേർ അറുപത്തിയഞ്ചു മുതൽ അറുപത്തിയൊമ്പതു വരെ പ്രായമുള്ളവരും 2,93,879 പേർ എഴുപതു മുതൽ എഴുപത്തിനാലു വരെ പ്രായമുള്ളവരും 1,76,736 പേർ എഴുപത്തിയഞ്ചു മുതൽ എഴുപത്തിയൊമ്പതു വരെ പ്രായവിഭാഗത്തിൽ പെട്ടവരും 2,08,455 പേർ എൺപതും അതിൽ കൂടുതലും പ്രായമുള്ളവരുമാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.
 

Latest News