തിരുവനന്തപുരം- ചാല മാര്‍ക്കറ്റില്‍ കളിപ്പാട്ടങ്ങളുടെ മൊത്തവിതരണ കടയിലാണ് തീപ്പിടിത്തമുണ്ടായി. ഫയര്‍ ഫോഴ്സിന്റെ വിവിധ യൂണിറ്റുകളെത്തി തീ പടരുന്നത് തടഞ്ഞു.
ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ മാര്‍ക്കറ്റിലെ കടകള്‍ തുറന്നിരുന്നു. തീപ്പിടിത്തമുണ്ടായ കട തുറന്നിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. ഇവിടെ ഒരു ജീവനക്കാരന് ഉണ്ടായിരുന്നതായും പറയുന്നു.
ഗാന്ധി പാര്ക്കിന് പിന്‍വശത്ത് ചാലമാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നിടത്തുള്ള മഹാദേവ് ടോയ്സ് സെന്ററെന്ന കടയുടെ ഏറ്റവും മുകളിലത്തെ നിലയിലാണ്. തീപ്പിടിത്തമുണ്ടായത്. തിരുവനന്തപുരം മേയറടക്കം സംഭവ സ്ഥലത്തെത്തി.
ആളപായമില്ലെന്ന് ഫയര്‍ ഫോഴ്സ് സംഘം അറിയിച്ചിട്ടുണ്ട്. തീപിടിച്ച കടയുടെ തൊട്ടുതാഴെ തുണിക്കടയാണ്. വശങ്ങളില് വേറെയും കടകള്‍ ഉണ്ട്.