മലപ്പുറം- വേങ്ങര കൂരിയാട് വ്യാഴാഴ്ച തുടങ്ങിയ മുജാഹിദ് സംസ്ഥാന സമ്മേളന വേദിയില്‍നിന്ന് കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഇറങ്ങിപ്പോയി. നേരത്തെ നിശ്ചയിച്ച കാര്യപരിപാടി അനുസരിച്ചുള്ള പുസ്തക പ്രകാശനത്തില്‍നിന്ന് ഖാദറിനെ മാറ്റിയതാണ് പ്രതിഷേധത്തിനിടയാക്കിയതെന്നു പറയുന്നു. സുവനീര്‍ പ്രകാശനം പി.കെ അബ്ദുറബ്ബ് എം.എല്‍.എയും പുസ്തക പ്രകാശനം ഖാദറുമാണ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ സുവനീര്‍ പ്രകാശനം നിശ്ചയിച്ചതു പോലെ നടന്നെങ്കിലും പുസ്തക പ്രകാശനത്തിന് ഖാദറിനു പകരം പി.കെ അഹമ്മദിനെ ഏര്‍പ്പെടുത്തിയതാണ് എം.എല്‍.എയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം വേദി വിടുകയായിരുന്നു. നേരത്തെ മതസൗഹാര്‍ദ സമ്മേളനത്തില്‍ ഖാദറിന്റെ പ്രസംഗം സദസിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.