തിരുവനന്തപുരം- പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് ലീറ്ററിന് 29 പൈസയും ഡീസല്‍ ലീറ്ററിന് 28 പൈസയുമാണ് കൂടിയത്. ഇതോടെ മേയില്‍ മാത്രം പതിനാറ് തവണയാണ് രാജ്യത്ത് എണ്ണവില വര്‍ധിച്ചത്. ഇതോടെ ഈ മാസം പെട്രോള്‍ 3 രൂപ47 പൈസയും ഡീസലിന് 4 രൂപ 23 പൈസയുമാണ് വില കൂടിയത്.
ഇന്നത്തെ വര്‍ധനവോടെ തിരുവനന്തപുരത്ത് പെട്രോളിന് 96 രൂപ 21 പൈസയും ഡീസലിന് 91 രൂപ 50 പൈസയും ആയി. കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 94 രൂപ 33 പൈസയും, ഡീസലിന് 89 രൂപ 74 പൈസയുമാണ്.