Sorry, you need to enable JavaScript to visit this website.

നഗരസഭാ ഓഫീസില്‍ ജീവനക്കാരിയെ കടന്നുപിടിച്ചു; സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

കൊല്ലം- കരുനാഗപ്പളളി നഗരസഭാ ഓഫിസിനുളളില്‍ ജീവനക്കാരിയെ കടന്നു പിടിച്ച ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. നഗരസഭാ സൂപ്രണ്ട് മനോജ് കുമാറിനെതിരെയാണ് നഗരകാര്യ ഡയറക്ടര്‍ നടപടിയെടുത്തത്.  
ഫെബ്രുവരി 12 നാണ് കരുനാഗപ്പളളി നഗരസഭയിലെ വനിതാ ജീവനക്കാരി മനോജ്കുമാറിനെതിരെ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയത്.  അറസ്റ്റ് തടയാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് മനോജ് കുമാര്‍.

നഗരസഭയ്ക്കുളളില്‍ വെച്ച് സൂപ്രണ്ട് തന്നെ കയറിപ്പിടിച്ചെന്നും വിവസ്ത്രയാക്കാന്‍ ശ്രമിച്ചെന്നുമുളള ആരോപണങ്ങളാണ് ജീവനക്കാരി മനോജ് കുമാറിനെതിരെ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. സൂപ്രണ്ട് നിരന്തരം അശ്ലീല പ്രയോഗങ്ങള്‍ നടത്താറുണ്ടെന്നും പരാതിയില്‍ ജീവനക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. നഗരസഭ സെക്രട്ടറി പരാതി ജാഗ്രതാ സമിതിക്ക് കൈമാറി.

സംഭവം വിവാദമായ സാഹചര്യത്തിലാണ് നഗരകാര്യ ഡയറക്ടര്‍ വിഷയത്തില്‍ ഇടപെട്ടതും പ്രത്യേക സംഘത്തെ ആഭ്യന്തര അന്വേഷണത്തിനായി നിയോഗിച്ചതും. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മനോജ്കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.

 

Latest News