Sorry, you need to enable JavaScript to visit this website.

കോവിഡ് രോഗി ആശുപത്രിയുടെ മൂന്നാം നിലയില്‍നിന്ന് ചാടി മരിച്ചു

കൊല്ലം- അഞ്ചാംലുമൂട് മതിലിലെ സ്വകാര്യ ആശുപത്രിയുടെ
മുകളില്‍നിന്ന് ചാടിയ കോവിഡ് ബാധിതന്‍ ചികിത്സയിലിരിക്കെ മരിച്ചു. പനയം കോവില്‍മുക്ക് സന്ധ്യസദനത്തില്‍ രങ്കന്‍ ആചാരി (72) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെ 3.30നാണ് ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്നു ചാടിയത്. ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം
പാരിപള്ളിയിലെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ  മരിച്ചു. വിഷാദരോഗമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു അര്‍ബുദത്തിന് ചികിത്സയിലായിരുന്നെങ്കിലും മരുന്ന് ലഭിക്കാത്ത അവസ്ഥ ഉണ്ടായിരുന്നതായും കോവിഡ് ബാധിച്ചു എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം അലട്ടിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. അഞ്ചാംലുമൂട് പി.എന്‍ ആശുപത്രിയില്‍നിന്ന് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് മതിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ സമയത്ത് ഇദ്ദേഹത്തിന്റെ കൈയില്‍ ഫോണ്‍ ഇല്ലായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ 3.30ന് ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്ന് ചാടുകയായിരുന്നു. ഇദ്ദേഹം മുകളിലേക്ക് പോകുന്നതും താഴെ വീഴുന്നതും
ആശുപത്രി അധികൃതര്‍ കണ്ടില്ലെന്നത് സംശയസ്പദമാണെന്നും ബന്ധുക്കള്‍ പറഞ്ഞു. അഞ്ചാംലുമൂട് പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം പോളയത്തോട് ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഭാര്യ: രാജമ്മ, മക്കള്‍: സന്തോഷ്, സന്ധ്യ, സജി, മരുമക്കള്‍: സുനിത, ശിവന്‍കുട്ടി.

 

ഓര്‍ക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല

 

 

Latest News