Sorry, you need to enable JavaScript to visit this website.

ന്യൂനപക്ഷ സ്‌കോളർഷിപ്പ്‌: സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകണം -പി.ഡി.പി

തിരുവനന്തപുരം - ക്ഷേമ പദ്ധതികളിലെ സമുദായിക അനുപാതം സംബന്ധിച്ച പാലൊളി കമ്മിറ്റി കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ന്യൂനപക്ഷ വിദ്യാർഥികൾക്ക് വേണ്ടി നടപ്പാക്കിയ സ്‌കോളർഷിപ്പ് പദ്ധതിയിലെ 80-20 അനുപാതം റദ്ദാക്കണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകണമെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി ആവിശ്യപ്പെട്ടു. ഹൈക്കോടതിയിലെ പൊതുതാൽപര്യ ഹരജിയിൽ ഇതു സംബന്ധിച്ച് സർക്കാർ കൊടുത്ത വസ്തുതാപരമായ സത്യവാങ്മൂലത്തിന് എതിരാണ് ഈ വിധി. ആരുടെയെങ്കിലും അവകാശങ്ങൾ ഇല്ലാതാക്കാനോ ആർക്കും അനർഹമായത് ഉറപ്പാക്കാനോ അല്ല, മറിച്ച് സാമൂഹികനീതി സംരക്ഷിക്കപ്പെടുവാൻ മാത്രമാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കേണ്ടത്. മതം അടിസ്ഥാനമാക്കിയല്ല സംവരണം നിശ്ചയിക്കപ്പെടുന്നത്. പൊതുസംവരണ മാനദണ്ഡങ്ങളിൽ ജനസംഖ്യാനുപാതിക സംവരണം എന്ന പിന്നോക്ക വിഭാഗങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം പോലും ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ലെന്നിരിക്കെ സമൂഹത്തിൽ വ്യപകമായ തെറ്റിദ്ധാരണക്കും സംശയത്തിനും ഇടയാക്കുന്നതാണ് കോടതിവിധി. മുസ്ലിംകളുടെ സാമൂഹിക പിന്നോക്കാവസ്ഥ കണക്കിലെടുത്താണ് അവർക്ക് മുഴുവനായും പിന്നോക്ക വിഭാഗ പരിഗണന നൽകുന്നത്. ആ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു നിശ്ചയിച്ച സംവരണത്തിൽ നിന്ന് മറ്റുവിഭാഗങ്ങൾക്കു വീതം വയ്ക്കുന്നത് അനീതിയാണ്. മുസ്ലിംകളുടെ പിന്നോക്കാവസ്ഥ സംബന്ധിച്ച് പാർലമെന്റും കേരള നിയമസഭയും അംഗീകരിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന നാമമാത്ര ക്ഷേമ പദ്ധതികളിൽ മറ്റുള്ളവരെക്കൂടി ഉൾപ്പെടുത്തുന്നത് ആ വിഭാഗങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയാണെന്ന് പി.ഡി.പി സംസ്ഥാന ജനറൽസെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയിൽ പറഞ്ഞു.

Latest News